ദില്ലി: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കില്‍ കുറവുണ്ടാകും. രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി(എംപിസി)യുടെ മൂന്നുദിവസത്തെ യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്.
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ചയ് മല്‍ഹോത്ര തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍ശതമാനമാണ് നിലവില്‍ കുറച്ചിരിക്കുന്നത്.
അടിസ്ഥാന പലിശനിരക്കില്‍ കുറവ് വരുത്തിയതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായാണ് കുറഞ്ഞത്. കയറ്റുമതി മേഖലയില്‍ രാജ്യം പ്രധാനമായും പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോ നിരക്ക് കുറച്ചതിന് കാരണമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്.
അതോടൊപ്പം പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ആര്‍ബിഐയുടെ തീരുമാനം. അമേരിക്കയുമായുള്ള വ്യപാരക്കരാറിന്മേല്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരഉപയോഗം മെച്ചപ്പെടുത്താന്‍ ഈ തീരുമാനം സഹായകമാകുമെന്നാണ് കണക്കുക്കൂട്ടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
