ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന് (2025 ഡിസംബർ 26 വെള്ളി)വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്തുമസ് ഗാനാലാപനം, സ്‌കിറ്റുകൾ, നൃത്തം ഉൾപ്പെടെ നിരവധി
കലാപരിപാടികളോടു കൂടി നടത്തപ്പെടുന്ന പരിപാടിയിൽ ഷിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ ജോ വർഗീസ് മലയിൽ ക്രിസ്തുമസ് സന്ദേശം നൽകും. ഈ ആഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറാ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കോ - ഓർഡിനേറ്റർ വർഗീസ് തോമസ്, കോ -കോർഡിനേറ്റർമാരായ ഷൈനി ഹരിദാസ്, ബീന ജോർജ്, കാൽവിൻ കവലക്കൽ, മേഘ ചിറയിൽ എന്നിവർ അറിയിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്