ഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26ന്, രജിസ്‌ട്രേഷൻ ആരംഭിച്ചു

APRIL 7, 2026, 1:10 AM

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കലാമേള 2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9 ന് ഡെസ്‌പ്ലെയിൻസിലുള്ള കെ.സി.എസ്. ക്‌നാനായ സെന്ററിൽ വെച്ച് നടക്കും.
കലാമേളയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി കലാമേള കോ-ഓർഡിനേറ്റർ സാറ അനിൽ, കോ-കോർഡിനേറ്റർ ഷൈനി ഹരിദാസ്, ഫോമാ സെൻട്രൽ റീജിയൻ ആർവിപി ജോൺസൻ കണ്ണൂക്കാടൻ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ എന്നിവർ അറിയിച്ചു.
കെ.സി.എസ് ക്‌നാനായ സെന്ററിലെ വിവിധ ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരപരിപാടികളിൽ ഷിക്കാഗോയിലും മറ്റ് സബർബുകളിലുമുള്ള പ്രതിഭകൾ മാറ്റുരക്കും. മത്സര പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
മത്സര പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി https://fomaacetnralregion .org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക 
ഈ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഹ്യൂസ്റ്റനിൽ നടക്കുന്ന നാഷണൽ ലെവൽ കലാമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam