തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണ്ണവില.ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 1,02,120 രൂപയായിരുന്നു ഇന്നലെ ഒരു പവന് കൊടുക്കേണ്ടിയിരുന്നത്. പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വച്ചാണ് കൂടിയത്. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന് വില. ഇന്നത് 12,835 രൂപയായി.
യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് നിലവിൽ സ്വർണവില കൂടാൻ കാരണമായത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും, റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ അനിയന്ത്രിതമായി വർദ്ധിക്കുന്നതിന് കാരണമായി. വിലയിൽ ഇനി വൻ ഇടിവ് സംഭവിക്കുമോ, അതോ രണ്ട് ലക്ഷത്തിലേക്കാണോ യാത്ര എന്നാണ് ആഭരണം വാങ്ങിക്കാൻ കാത്തിരിക്കുന്നവർ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
