യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു 

DECEMBER 1, 2025, 12:00 AM

യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. സെൻട്രൽ ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചുണ്ടായ ആക്രമണത്തിൽ ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) എന്ന വിദ്യാർത്ഥിയാണ് കുത്തേറ്റു മരിച്ചത്. 

അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച പുലർച്ചെ 4:15 ഓടെ വോർസെസ്റ്ററിലെ ബാർബേൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവാവിനെ ഉദ്യോഗസ്ഥർ കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam