കോഴിക്കോട്: താമരശ്ശേരിയില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച സംഭവത്തില്‍ പങ്കാളി ഷാഹിദ് റഹ്‌മാന്‍ അറസ്റ്റില്‍.
കോടഞ്ചേരി പെരുവില്ലി സ്വദേശിയാണ് പിടിയിലായ ഷാഹിദ് റഹ്‌മാന്‍. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, യുവതിയുടെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും നാല് ദിവസം വീട്ടില്‍ അടച്ചിട്ടതായുമാണ് പരാതി.നിലവില്‍ യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
