തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ദ്ധനും സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും പോറ്റിയും ഗോവര്‍ദ്ധനുമായി എന്താണ് ബന്ധം. അതുകൂടി പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോണിയാ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാണ്. കരുണാകരന് പോലും സോണിയയെ കാണാന്‍ അനുമതി ലഭിക്കാതിരുന്നിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ സോണിയയുമായി സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ എങ്ങനെ കൂടിക്കാഴ്ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് നടക്കുകയാണ്. കേസില്‍ തട്ടിപ്പ് നടത്തിയത് ഏത് വിഭാഗത്തില്‍പ്പെടുന്നവരാണെങ്കിലും ശിക്ഷ അനുഭവിക്കണം.
പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തി അന്വേഷണം ആ വഴിക്ക് പോകട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
