തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും മുകളിലേക്ക് കുതിച്ചുയരുകയാണ്.95,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 11,955 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും 200 രൂപയാണ് ഇന്ന് വർധിച്ചത്.95,440 ആയിരുന്നു ഇന്നലത്തെ വില.
ഡിസംബർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു.
വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സ്വർണ വില മുകളിലേക്ക് തന്നെ കുതിക്കുന്നത്. ഇത് വരും വർഷം വിപണിയെ എങ്ങനെ ബാധിക്കുമെന്ന സംശയത്തിലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾക്ക് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
