ലക്ഷത്തെ തൊട്ടു തൊട്ടില്ല! സ്വർണവില സർവ്വകാല റെക്കോർഡില്‍ 

DECEMBER 22, 2025, 12:32 AM

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 800 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

രണ്ട് ദിവസമായി 98,400 രൂപയില്‍ നിന്നിരുന്ന വിപണിവിലയാണ് ഇന്ന് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും സ്വർണ വില എത്തി.

800 രൂപയും കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിലെത്തും.  

vachakam
vachakam
vachakam

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 99,200 രൂപയും ഗ്രാമിന് 12,400 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ 800 രൂപയുടെ വര്‍ധനവാണ് പവന് രേഖപ്പെടുത്തിയിട്ടുളളത്. ഗ്രാമിന് 100 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി.

അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 82,080 രൂപയും ഗ്രാമിന് 10,260 രൂപയുമാണ് വിപണിവില. വെള്ളിക്കും ഇന്ന് വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam