ഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയതായി റിപ്പോർട്ട്. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ആണ് നടപടി.
അതേസമയം മുംബയിലേക്ക് പോയ AI887 വിമാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സാങ്കേതിക പ്രശ്നം കാരണം തിരിച്ചിറക്കാൻ തീരുമാനിച്ചെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
