44-ാമത് ഐ.സി.ഇ.സി.എച്ച് ക്രിസ്തുമസ് കരോളും 4-ാമത് കരോൾ ഗാന മത്സരവും ഡിസംബർ 28ന്

DECEMBER 22, 2025, 1:21 AM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്തുമസ് കരോളും കരോൾ ഗാന മത്സരവും  2025 ഡിസംബർ 28നു വൈകിട്ടു 5മണിക്ക്  ഹൂസ്റ്റൻ സെന്റ് ജോസഫ് സീറോ മലബാർ  ചർച്ച് ഹാളിൽ വെച്ചു നടത്തപ്പെടുന്നു.

ഹൂസ്റ്റനിലെ ഇരുപതു പള്ളികൾ ചേർന്നുള്ള ഈ  പരിപാടി വിപുലമായ കമ്മറ്റിയുടെ  നേതൃത്വത്തിൽ നടത്തുന്നു. ഈ വർഷത്തെ ക്രിസ്തുമസ് കരോളിൽ മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ. ഡോ. ചെറിയാൻ തോമസ് ക്രിസ്തുമസ് ദൂത് നൽകും.

ക്രിസ്തുമസ് കരോൾ മൽസരത്തിൽ  വിജയിക്കുന്നവർക്കും ട്രോഫികളും ക്യാഷ്  അവാർഡും നൽകും. ഐ.സി.ഇ.സി.എച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ   ടൂർണമെന്റിലെ വിജജയികൾക്കും ട്രോഫികൾ  നൽകുന്നതായിരിക്കും.

vachakam
vachakam
vachakam

ഐ.സി.ഇ.സി.എച്ച്  പ്രസിഡന്റ് റവ.ഫാ. ഡോ. ഐസക്ക് ബി.  പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. രാജേഷ്  കെ. ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ  രാജൻ അങ്ങാടിയിൽ, പി.ആർ.ഓ. ജോൺസൻ  ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തുമഠം, ഡോ. അന്ന ഫിലിപ്പ്, മിൽറ്റ  മാത്യു, ക്രിസ്തുമസ് കരോൾ  കോ-ഓർഡിനേറ്റർമാരായി റവ. ഫാ. ജെക്കു  സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി  പ്രവർത്തിക്കുന്നു.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam