അടുത്ത മാസം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് നടക്കുക.
ഇന്ത്യയെ ആയുഷ് മാഹ്‌ത്രെ നയിക്കും. അഞ്ച് തവണ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീം ഇത്തവണ ഗ്രൂപ്പ് ബിയിൽ ന്യൂസിലൻഡ്, അമേരിക്ക, ബംഗ്ലാദേശ് എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണുള്ളത്. ജനുവരി 15ന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. പ്രാഥമിക ഘട്ടത്തിലെ രണ്ടാം മത്സരം ജനുവരിന് 17ന് ബംഗ്ലാദേശിനെതിരെയാണ്. 24ന് നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യ കരുത്തരായ ന്യൂസിലൻഡിനെ നേരിടും.
ആകെ 16 ടീമുകളാണ് ലോകകപ്പിനുള്ളത്. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ. അതിൽ നിന്നും സൂപ്പർ സിക്‌സിലേക്കും സൂപ്പർ സിക്‌സിൽ നിന്നും സെമിയിലേക്കും ടീമുകൾ മുന്നേറും.
ടീം : ആയുഷ് മാത്രെ(ക്യാപ്ടൻ), വിഹാൻ മൽഹോത്ര(വൈസ് ക്യാപ്ടൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു(വിക്കറ്റ് കീപ്പർ), ഹർവൻഷ് സിങ് (വിക്കറ്റ് കീപ്പർ), ആർ.എസ്. ആംബ്രിഷ്, കനിഷ്‌ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി.ദീപേഷ്, കിഷാൻ കുമാർ സിങ്, ഉദ്ധവ് സോഹൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
