പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചട്ടവിരുദ്ധമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങൾ നടന്നതെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. എസ്ഡിപിഐ പാരാതിയിലാണ് കമ്മീഷന്‍റെ നടപടി.
കോട്ടാങ്ങലിൽ അഞ്ച് സീറ്റ് വീതം നേടി ബിജെപിയും യുഡിഎഫും തുല്യനിലയിലായിരുന്നു.
മൂന്ന് സീറ്റ് എസ്ഡിപിഐക്കും. ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ പേര് വന്നയാളെ അല്ല വരണാധികാരി വൈസ് പ്രസിഡണ്ടായി പ്രഖ്യാപിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണ് എന്നുമായിരുന്നു എസിഡിപിഐയുടെ പരാതി.
ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം അസാധുവാക്കിയത്. പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ജനുവരി 21ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
