കണ്ണൂർ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ.ബാലനെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ബാലന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. മര്യാദയ്ക്ക് ബാലന് പുരയില്‍ ഇരുന്ന് ഖുറാന്‍ വായിക്കാം.
ബാലനും ജയിലില്‍ പോകാന്‍ തയാറാണെന്ന് പറയുന്നു. നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണ്. ജയിലിലുള്ള സുഹൃത്തുക്കൾക്കും കുടുംബത്തിന് മുഴുവനും പോകുമ്പോൾ കിട്ടേണ്ട തുകയാണ് പിണറായി വിജയൻ കൂട്ടിയതെന്നും ഷാജി പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി മത്സരിച്ചേക്കും.
'കാസര്‍കോടും ചെയ്യാനുണ്ടെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അവിടെ ഇടപെടേണ്ട കാര്യമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞാല്‍ ചെയ്യും' എന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
