പാലക്കാട്: പട്ടാമ്പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇരു വിഭാഗങ്ങളുടെയും പ്രകടനങ്ങൾ കടന്നുപോകുന്നതിനിടെയുണ്ടായ കല്ലേറാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
