ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് തൂക്കി വിരാട് കോഹ്‌ലി. രണ്ടാം ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.
പരമ്പരയിലെ രണ്ടാം മത്സരത്തിൽ 93 റൺസ് നേടിയതോടെ കോഹ്‌ലി സച്ചിന്റെ ദീർഘകാല റെക്കോർഡിനൊപ്പം എത്തി. കളിച്ച ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടന്നു.
ഇന്ത്യക്കാർക്കിടയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും, ആഗോള പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനേക്കാൾ വളരെ പിന്നിലാണ് കോഹ്‌ലി ഇപ്പോഴും.
റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ): 51 മത്സരങ്ങൾ | 1,971 റൺസ് | ശരാശരി 45.83
വിരാട് കോഹ്‌ലി (ഇന്ത്യ): 35 മത്സരങ്ങൾ | 1,751+ റൺസ് | 56.40 ശരാശരി
സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ): 42 മത്സരങ്ങൾ | 1,750 റൺസ് | 46.05 ശരാശരി
സനത് ജയസൂര്യ (ശ്രീലങ്ക): 47 മത്സരങ്ങൾ | 1,519 റൺസ് | 33.75 ശരാശരി
ഏകദിനത്തിൽ തുടർച്ചയായ മത്സരങ്ങൾ 50 ന് മുകളിൽ റൺസ് നേടുന്ന താരത്തിന്റെ റെക്കോർഡ് നിലവിൽ പാകിസ്ഥാൻ താരം ജാവേദ് മൈൻദാദിന്റെ പേരിലാണ്. തുടർച്ചയായ ഒമ്പത് മത്സരങ്ങളിലാണ് പാക് താരം അർദ്ധ സെഞ്ച്വറികൾ നേടിയത്. തൊട്ട് പുറകിൽ ഏഴ് തുടർച്ചയായ മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറിയുമായി ഇമാം ഉൽ ഹക്കാനുള്ളത്.
തുടർച്ചയായ ആറ് മത്സരങ്ങളിൽ 50 ന് മുകളിൽ റൺസുമായി കെയ്ൻ വില്യംസൺ, ബാബർ അസം, ഷായി ഹോപ്, ക്രിസ് ഗെയ്ൽ, റോസ് ടെയ്‌ലർ, പോൾ സ്റ്റിർലിങ് എന്നിവരാണുള്ളത്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ തകർപ്പൻ ഫോമിൽ തുടരുന്ന വിരാട് കോഹ്‌ലിയുടെ ചിറകിലേറി പറക്കാനായിരിക്കും ഇന്ത്യയുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
