ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഈ വര്‍ഷത്തെ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുത്തത്. ഫെബ്രുവരി 14ന് തുടങ്ങുന്ന സീസണ്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ ക്ലബ്ബ് തിരിച്ചറിയുന്നുണ്ടെന്ന് മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
