കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു.
കണ്ണൂർ സ്വദേശിയായ റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി. പ്രമോദിൻറെ പേരിൽ മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം.
മലയാളിയായ യുവാവ് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' പ്രമോദ് മഠത്തിലിനെ അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694, ഇൻസ്പെക്ടർ ഓഫ് പൊലീസ് (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497975778, പൊലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497935446. E-Mail ID - [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
