'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പുറത്ത്

JANUARY 17, 2026, 11:37 AM

സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.  ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം - പ്രദീപ് നായർ, സംഗീതം -രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ് -അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ -ജോൺകുട്ടി, ആർട്ട് -സുജിത് രാഘവ്, മേക്കപ്പ് -അമൽ സി ചന്ദ്രൻ, വസ്ത്രലങ്കാരം -സിജി തോമസ് നോബൽ, വരികൾ -ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ് -അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ് -സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ -ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ് -റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്ട് അസ്സോസിയേറ്റ് -ദീപു പുരുഷോത്തമൻ, സൗണ്ട് മിക്‌സിങ് -അജിത് എ ജോർജ്, സൗണ്ട് ഡിസൈൻ -ചാൾസ്, ഫിനാൻസ് കൺട്രോളർ -വിഷ്ണു എൻ.കെ, സ്റ്റിൽസ് -അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ -പ്രമേഷ് പ്രഭാകർ, പിആർഒ ആൻഡ് മാർക്കറ്റിങ് -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ -വാഴൂർ ജോസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam