തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം. ഇന്ന് 280 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,01,880 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 12,735 രൂപയാണ് നൽകേണ്ടത്.
വിപണിവില 1,01,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില 1.10 ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മുന്നേറുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 244 രൂപയും കിലോഗ്രാമിന് 2,44,000 രൂപയും ആണ്.കേവലം ആഭരണം, നിക്ഷേപം എന്നിവയ്ക്ക് അപ്പുറമുള്ള വെള്ളിയുടെ ഡിമാൻഡാണ് വെള്ള ലോഹത്തിന്റെ വില വർദ്ധനവിന് കാരണമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
