കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിന് ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുമെന്ന് റിപ്പോർട്ട്. പരേഡ് ഗ്രൗണ്ടിലും വേളി ഗ്രൗണ്ടിലുമാണ് പാപ്പാഞ്ഞിമാരെ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. രണ്ടിടങ്ങളില്‍ പാപ്പാഞ്ഞിമാരെ കത്തിക്കുന്നതില്‍ പൊലീസിന് എതിര്‍പ്പില്ല.
അതേസമയം 1300 ലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഇത് ആദ്യമായാണ് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും വേളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു.
എന്നാൽ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന പാപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
