തൃശൂർ: മദ്യലഹരിയിൽ യുവാവ് 58കാരനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ 58 വയസുള്ള പ്രേമദാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മകനായ മഹേഷാണ് കൊല നടത്തിയത്.
അതേസമയം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നാലെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് മഹേഷ് കൈക്കോട്ട് കൊണ്ട് പ്രേമദാസിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
