ഇംഗ്ലീഷ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലീഡ്‌സ് യുണൈറ്റഡ് എഫ്.എ കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. 1987ന് ശേഷം ആദ്യമായാണ് ലീഡ്‌സ് ഈ നേട്ടത്തിലെത്തുന്നത്.
ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തകർത്താണ് ലീഡ്‌സിന്റെ മുന്നേറ്റം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ 26-ാം മിനിറ്റിൽ അവോ തനകയിലൂടെ ലീഡ്‌സാണ് ആദ്യം മുന്നിലെത്തിയത്. 75-ാം മിനിറ്റിൽ ഡൊമിനിക് കാൾവർട്ട് ലൂയിൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ്‌സ് ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിലെ 93, 97 മിനിറ്റുകളിൽ മാറ്റിയസ് ഫെർണാണ്ടസും ആക്‌സൽ ഡിസാസിയും വെസ്റ്റ് ഹാമിനായി വലകുലുക്കി മത്സരം സമനിലയിലാക്കി.
ഷൂട്ടൗട്ടിൽ ലീഡ്‌സ് ഗോൾകീപ്പർ ലൂക്കാസ് പെറിയുടെ ഉജ്ജ്വല സേവുകളാണ് ടീമിന് തുണയായത്. പാസ്‌കൽ സ്ട്രൂയിക് വിജയഗോൾ കുറിച്ചു. ഏപ്രിൽ 25ന് നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ചെൽസിയാണ് ലീഡ്‌സിന്റെ എതിരാളികൾ. മറ്റൊരു സെമിയിൽ മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
