യുവേഫ ചാമ്പ്യൻസ് ലീഗ്: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 07 മുതൽ

APRIL 7, 2026, 9:20 AM

ആദ്യ പാദ ക്വാർട്ടർ ഫൈനലുകളിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെയും ആഴ്‌സനൽ സ്‌പോർടിംഗിനെയും നേരിടുന്നു.

മാഡ്രിഡ് /ലിസ്ബൺ: യവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ സെമിഫൈനൽ തേടിയുള്ള വമ്പന്മാരുടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് (ഏപ്രിൽ 07) തുടക്കമാകുന്നു. ഇന്ന് നടക്കുന്ന ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്‌ളബ് റയൽ മാഡ്രിഡ് ജർമ്മൻ ക്‌ളബ് ബയേൺ മ്യൂണിക്കിനെയും ഇംഗ്‌ളീഷ് ക്‌ളബ് ആഴ്‌സനൽ പോർച്ചുഗീസ് ക്‌ളബ് സ്‌പോർടിംഗ് ലിസ്ബണിനെയും നേരിടും. നാളെ നടക്കുന്ന ആദ്യ പാദ ക്വാർട്ടർ ഫൈനലുകളിൽ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ലിവർപൂളിനെയും നേരിടും.

മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള പോരാട്ടം നടക്കുന്നത് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ്. പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് സിറ്റി ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലിഗയിൽ മയ്യോർക്കയോട് ഒന്നിനെതിരെ രണ്ടഗോളുകൾക്ക് തോറ്റതിന്റെ ആഘാതത്തിലാണ് റയൽ.

vachakam
vachakam
vachakam

ഈ തോൽവിയോടെ ലാ ലിഗ കിരീടസാദ്ധ്യതയും മങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട്‌പോവുകയാണ് റയലിന്റെ മുന്നിലുള്ള ലക്ഷ്യം. പരിക്കുമാറി കളിക്കാനെത്തുന്ന കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ഫ്രെഡറിക്കോ വൽവെർദേ, ജൂഡ് ബെല്ലിംഗ്ഹാം, ബ്രാഹും ഡയസ്, ടുഹാമൈനി തുടങ്ങിയവരാണ് റയലിന്റെ മുൻനിര താരങ്ങൾ.

ജർമ്മൻ ബുണ്ടസ് ലിഗയിൽ കിരീടത്തിലേക്ക് കുതിക്കുന്ന ബയേൺ മ്യൂണിക്ക് പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ക്‌ളബ് അറ്റ്‌ലാന്റയെ 6-1നും 4-1നും തോൽപ്പിച്ചാണ് ക്വാർട്ടറിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം ഇംഗ്‌ളണ്ടും ജപ്പാനും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റിരുന്ന ഹാരി കേൻ റയലിനെതിരെ കളിക്കാൻ ബയേൺ നിരയിലുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ബുണ്ടസ് ലിഗ മത്സരത്തിൽ കേൻ കളിച്ചിരുന്നില്ല. മാനുവൽ ന്യൂയർ, സെർജി ഗ്‌നാബ്രി, ജോഷ്വ കിമ്മിഷ്, ജമാൽ മുസൈല തുടങ്ങിയവരാണ് ബയേൺ നിരയിലെ മുൻനിര താരങ്ങൾ.

ഇംഗ്‌ളീഷ് പ്രിമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്‌സനൽ കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ക്വാർട്ടറിൽ സതാംപ്ടണിൽ നിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ആഘാതം മാറും മുമ്പാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിനിറങ്ങുന്നത്. പ്രീ ക്വാർട്ടറിൽ ജർമ്മൻ ക്‌ളബ് ബയേർ ലെവർകൂസനെ ഇരുപാദങ്ങളിലും ആഴ്‌സനൽ തോൽപ്പിച്ചിരുന്നു. സ്‌പോർടിംഗ് ലിസ്ബൺ പ്രീ ക്വാർട്ടറിൽ നോർവീജിയൻ ക്‌ളബ് ബോഡോ ഗ്‌ളിംറ്റിനെ മറികടന്നാണ് ക്വാർട്ടറിലെത്തിയത്. ആദ്യ പാദത്തിൽ 3-0ത്തിന് തോറ്റ ലിസ്ബൺ രണ്ടാം പാദത്തിൽ 5-0ത്തിനാണ് വിജയിച്ചത്. ഇന്ന് സ്‌പോർടിംഗിന്റെ തട്ടകത്തിലാണ് മത്സരം.

vachakam
vachakam
vachakam

റയൽ മാഡ്രിഡ് Vs ബയേൺ മ്യൂണിക്ക്, സ്‌പോർടിംഗ് ലിസ്ബൺ Vs ആഴ്‌സനൽ (രാത്രി 12.30 മുതൽ സോണി സ്‌പോർട്‌സ് ചാനലുകളിൽ)

രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ അടുത്ത ചൊവ്വയും ബുധനും നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam