തൃശ്ശർ: മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്.
മേയർ സ്ഥാനാർത്ഥിക്ക് പെട്ടി കൊടുക്കണമെങ്കിൽ കൗൺസിലർ സ്ഥാനാർത്ഥിയാകാനും പെട്ടി കൊടുക്കേണ്ടെ, നാലുതവണ മത്സരിച്ച ലാലി ആർക്കാണ് പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു.
ലാലി ജെയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
തൃശ്ശൂർ കോർപ്പറേഷനിലെ പാർലമെൻ്ററി പാർട്ടി തീരുമാനം, കൗൺസിൽ അഭിപ്രായം എല്ലാം മാനിച്ചാണ് നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
നിജിയെ മേയർ സ്ഥാനാർത്ഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഇതിനിടെ മേയർ തെരഞ്ഞെടുപ്പിന് ശേഷം ലാലി ജെയിംസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്