കൊച്ചി: തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ മേയർ സ്ഥാനാർത്ഥി വിവാദങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തന്റെ ഇടപെടൽ ഒരു ഘട്ടത്തിൽ പോലും ഉണ്ടായിട്ടില്ല , അങ്ങനെ ഉണ്ടാകാൻ പാടില്ല. മേയർ സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത് കൗസിലർമാരുടെ അഭിപ്രായം മാനിച്ചാണെന്നും നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു തീരുമാനം എന്നായിരുന്നു സതീശന്റെ പ്രതികരണം.
തൃശൂർ കോർപ്പറേഷൻ മേയർ വിവാദത്തിൽ ഗുരുതര ആരോപണമുന്നയിച്ച ലാലി ജെയിംസിനെ സതീശൻ തള്ളി.
മേയറാകാത്തവർ എന്തൊക്കെ പറയും എന്നും മുകളിൽ നിന്ന് ആരെയും പാർട്ടി കെട്ടിയിറക്കിയിട്ടില്ല എന്നും സതീശൻ പറഞ്ഞു. നിജി ജസ്റ്റിൻ തന്റെ ജോലി വരെ കളഞ്ഞ് നിൽക്കുന്ന ആളാണ് എന്നും ഭൂരിപക്ഷ അഭിപ്രായം അവർക്കൊപ്പമായിരുന്നു എന്നും സതീശൻ പറഞ്ഞു.
ലാലി ജെയിംസ് നേരത്തെ നിജി ജസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
