ഫ്‌ളോറിഡ: വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട് സമാധാന നൊബേല്‍ ആവശ്യപ്പെട്ടിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇസ്രായേലിന്റെ പുരസ്‌കാരം. ഇസ്രായേല്‍ സമാധാന പുരസ്‌കാരത്തിനാണ് ട്രംപ് അര്‍ഹനായത്. ഫ്‌ളോറിഡയില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഇസ്രായേല്‍ സര്‍ക്കാര്‍ ട്രംപിന് സമാധാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി നെതന്യാഹു വ്യക്തമാക്കുകയായിരുന്നു. 80 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാള്‍ക്ക് ഇസ്രായേല്‍ പുരസ്‌കാരം നല്‍കുന്നതെന്നും നെതന്യാഹു പറഞ്ഞു. തിങ്കളാഴ്ച ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയിലെ ട്രംപിന്റെ വസതിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് നെതന്യാഹു പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
അതേസമയം ബഹുമതി അപ്രതീക്ഷിതവും ഏറെ വിലമതിക്കുന്നതും ആണെന്ന് ട്രംപ് പ്രതികരിച്ചു.
ട്രംപ് ആളുകളെ അത്ഭുതപ്പെടുത്താന്‍ പല പതിവ് രീതികളും ലംഘിച്ചു. അതിനാല്‍ തങ്ങളും ഒരു പതിവ് ലംഘിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതായത് 80 വര്‍ഷത്തിനിടെ ഇസ്രായേലി അല്ലാത്ത ഒരാള്‍ക്ക് നല്‍കാത്ത ഇസ്രായേല്‍ പുരസ്‌കാരം അദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഇസ്രായേലിനും ജൂത ജനതയ്ക്കും നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പാരിതോഷികമെന്നോണം ട്രംപിന് ഈ പുരസ്‌കാരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നുവെന്നും നെതന്യാഹു വിശദമാക്കി.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഇസ്രായേല്‍ പുരസ്‌കാരം. പരമ്പരാഗതമായി ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിലെ മികവിനാണ് ഭരണകൂടം ഇത് ഇസ്രായേലി പൗരന്മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ സമാധാന പുരസ്‌കാരം ഇതിനു മുമ്പ് ഒരിക്കലും നല്‍കിയിട്ടില്ല. ഇതാദ്യമായാണ് സമാധാന വിഭാഗത്തില്‍ ഇസ്രായേല്‍ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. 2025 ജൂലൈയില്‍ വിദേശിയായ ഒരാള്‍ക്ക് ഈ ബഹുമതി നല്‍കാന്‍ ഇസ്രായേല്‍ പുരസ്‌കാര നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ട്രംപിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
നേരത്തെ, ഫിഫയുടെ സമാധാന പുരസ്‌കാരം ട്രംപിന് ലഭിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെയാണ് ഫിഫ ആദ്യ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
