ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഈജിപ്ത് ഉജ്ജ്വല തുടക്കം കുറിച്ചു. അദ്‌രാർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് തിരിച്ചടിച്ചത്.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ പ്രിൻസ് ഡ്യൂബെയിലൂടെ സിംബാബ്‌വെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഈജിപ്ത് 63-ാം മിനിറ്റിൽ ഒമർ മർമൂഷിന്റെ മനോഹരമായ ഗോളിലൂടെ സമനില പിടിച്ചു.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സല സിംബാബ്‌വെ പ്രതിരോധത്തെ കീഴ്‌പ്പെടുത്തി നേടിയ ഗോൾ ഈജിപ്തിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ അഞ്ച് അഫ്‌കോൺ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും സലാ സ്വന്തമാക്കി. ഗ്രൂപ്പ് ബിയിൽ ഡിസംബർ 26ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഈജിപ്തിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
