പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കാനൊരുങ്ങി മൈക്കിൾ കാരിക്ക്. താൽകാലിക പരിശീലക സ്ഥാനത്തേക്കാണ് മുൻ യുനൈറ്റഡ് താരം എത്തുന്നത്.
2025 ജൂൺ വരെ മിഡിൽസ്‌ബറോ പരിശീലകനായിരുന്നു കാരിക്ക്. 2006 മുതൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ജേഴ്സിയണിഞ്ഞിട്ടുള്ള കാരിക്ക് 2018 ലാണ് വിരമിക്കുന്നത്. അതിന് ശേഷം ഹോസെ മൗറിന്യോക്കൊപ്പം അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി പ്രവർത്തിച്ചു.
മൗറീന്യോ പുറത്തായതിന് പിന്നാലെ ടീമിന്റെ താത്കാലിക പരിശീലകനായി കാരിക്കിനെ ചുമതലയേൽപ്പിച്ചിരുന്നു. തുടർന്ന് ഒലെ ഗണ്ണാർ സോൾഷെയറിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായും മൈക്കിൾ കാരിക്ക് പ്രവർത്തിച്ചിട്ടുണ്ട്.
2021 നവംബറിൽ സോൾഷെയർ പുറത്തായതിന് പിന്നാലെ വീണ്ടും താത്കാലിക പരിശീലകനായി കാരിക്ക് ചുമതലയേറ്റിരുന്നു. പക്ഷെ ഡിസംബറിൽ റാൽഫ് രാഗ്നിക്ക് യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് എത്തിയതോടെ കാരിക്ക് സ്ഥാനമൊഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
