വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിൽ രണ്ട് സീസണുകളിൽ 700ലധികം റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് ദേവ്ദത്ത് പടിക്കൽ സ്വന്തമാക്കി. 2026 ജനുവരി 12ന് ബംഗളൂരുവിൽ മുംബൈയ്‌ക്കെതിരെ നടന്ന ക്വാർട്ടർ ഫൈനലിലാണ് കർണാടക താരമായ പടിക്കൽ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
മത്സരത്തിൽ പുറത്താകാതെ 81 റൺസ് നേടിയതോടെ ഈ സീസണിലെ എട്ട് മത്സരങ്ങളിൽ നിന്നുള്ള പടിക്കലിന്റെ ആകെ സമ്പാദ്യം 721 റൺസായി. ഇതിനുമുമ്പ് 2020-21 സീസണിലും പടിക്കൽ 737 റൺസ് നേടിയിരുന്നു. മയങ്ക് അഗർവാൾ, പൃഥ്വി ഷാ, നാരായണൻ ജഗദീശൻ, കരുൺ നായർ എന്നിവർ ഓരോ സീസണുകളിൽ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ടെങ്കിലും രണ്ട് തവണ ഈ നേട്ടത്തിലെത്തുന്ന ഏക താരം പടിക്കലാണ്.
ഈ സീസണിൽ മാത്രം നാല് സെഞ്ച്വുറികളും രണ്ട് അർദ്ധ സെഞ്ച്വുറികളുമാണ് താരം അടിച്ചുകൂട്ടിയത്. ജാർഖണ്ഡിനെതിരെ 147, കേരളത്തിനെതിരെ 124, പുതുച്ചേരിക്കെതിരെ 113, ത്രിപുരയ്‌ക്കെതിരെ 108 എന്നിങ്ങനെയാണ് പടിക്കലിന്റെ സെഞ്ച്വുറി പ്രകടനങ്ങൾ. കൂടാതെ രാജസ്ഥാനെതിരെ 91 റൺസും മധ്യപ്രദേശിനെതിരെ 35 റൺസും അദ്ദേഹം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
