വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്‌സിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനാണ് ഗുജറാത്ത് വിജയിച്ചത്. ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ സാധിച്ചുള്ളു. ലിസെല്ലെ ലീയും ലോറ വോൾവാർഡും വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
86 റൺസെടുത്ത ലിസെല്ലെയാണ് ഡൽഹിയുടെ ടോപ്‌സ്‌കോറർ. 54 പന്തിൽ 12 ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ലിസെല്ലെയുടെ ഇന്നിംഗ്‌സ്. വോൾവാർഡ് 38 പന്തിൽ നിന്ന് 77 റൺസെടുത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും വോൾവാർഡ് അടിച്ചെടുത്തിരുന്നു.
ഗുജറാത്തിന് വേണ്ടി സോഫി ഡിവൈനും രാജേശ്വരി ഗയ്ക്ക്‌വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാഷ്വി ഗൗതം ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
