എഫ്.എ കപ്പിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഹാട്രിക്കിൽ ആഴ്‌സണലിന് വമ്പൻ ജയം

JANUARY 12, 2026, 6:34 AM

എഫ്.എ കപ്പിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് പോർട്ട്‌സ്മൗത്തിനെ തോൽപ്പിച്ച് ആഴ്‌സണൽ. 16 വയസ്സും 135 ദിവസവും പ്രായമുള്ള ഡിഫൻഡർ മാർലി സാൽമൺ എഫ്.എ കപ്പിൽ ആഴ്‌സണലിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. മൂന്നാം മിനിറ്റിൽ കളിയിൽ ആദ്യം ഗോളടിച്ചത്

പോർട്ട്‌സ്മൗത്തായിരുന്നു. എന്നാൽ അവരുടെ തന്നെ ഡോസൽ വരുത്തിയ പിഴവിൽ സമനില ഗോളും പോർട്ട്‌സ്മൗത്ത് തന്നെ ആഴ്‌സണലിന് നൽകി.

അതിന് ശേഷം ഇരുപകുതികളിലുമായി മാർട്ടിനെല്ലിയുടെ ബൂട്ടിൽ നിന്നും മനോഹരമായ ഗോളുകൾ വന്നത്. 25-ാം മിനിറ്റിൽ മഡ്യൂക്കേ നൽകിയ പാസ് മുതലാക്കിയ മാർട്ടിനെല്ലി പിന്നാലെ ഗബ്രിയേൽ ജീസസ് ഒരുക്കിക്കൊടുത്ത അവസരത്തിലും പിന്നാലെ മഡ്യൂക്ക വീണ്ടും നെയ്‌തെടുത്ത അവസരത്തിലും ഗോളുകൾ കുറിച്ച് രണ്ടുഗോളുകൾ കൂടി നേടുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam