നാണക്കേടിന്റെ റെക്കോർഡുമായി അഭിഷേക് ശർമ്മ

APRIL 7, 2026, 9:07 AM

ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് നിരാശാജനകമായ തുടക്കം. നേരിട്ട രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായ താരം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരമെന്ന നാണക്കേടിന്റെ റെക്കോർഡിൽ രോഹിത് ശർമ്മയ്ക്കും സഞ്ജു സാംസണിനും ഒപ്പമെത്തി.

2026ൽ മാത്രം ഇത് ആറാം തവണയാണ് അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഒരു വർഷം ആറ് ഡക്കുകൾ വഴങ്ങിയ രോഹിത് ശർമ്മ (2018), സഞ്ജു സാംസൺ (2024) എന്നിവരുടെ പട്ടികയിൽ അഭിഷേകും ഇടംപിടിച്ചു. ലഖ്‌നൗ പേസർ മുഹമ്മദ് ഷമിയുടെ പന്തിൽ മണിമാരൻ സിദ്ധാർത്ഥിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ഈ ഐ.പി.എൽ സീസണിൽ ഇതുവരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളിൽ നിന്നായി 55 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതിൽ 48 റൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയതാണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും താരം അത്ര മികച്ച ഫോമിലായിരുന്നില്ല. മൂന്ന് ഡക്കുകളോടെ ലോകകപ്പ് തുടങ്ങിയ അഭിഷേക്, എട്ട് ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറികളടക്കം 141 റൺസാണ് ആകെ സമ്പാദിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam