ലണ്ടൻ: നാളെ നടക്കുന്ന ലോകകപ്പ് സെമിയിൽ ഇംഗ്‌ളണ്ട് ടീം അർജന്റീന നായകൻ ലയണൽ മെസിയെ കട്ടിലിൽ കിടത്തുമെന്ന് മുൻ ഇംഗ്‌ളീഷ് ഫുട്ബാളറും പരിശീലകനുമായ ജോ കോളിന്റെ വീരവാദം.
അർജന്റീനയേക്കാൾ മികച്ച ആക്രമണനിരയാണ് ഇപ്പോൾ ഇംഗ്‌ളണ്ടിന്റേതെന്നും മെസിയെ ഒന്നും ചെയ്യാൻ ഇംഗ്‌ളണ്ട് ടീം അനുവദിക്കില്ലെന്നും ജോ കോൾ പറഞ്ഞു.
ലോകകപ്പിൽ ഇംഗ്‌ളണ്ടും അർജന്റീനയും തമ്മിൽ കടുത്ത വൈരമാണ് നിലനിൽക്കുന്നത്. 1962, 1966, 1986, 1998, 2002 ലോകകപ്പുകളിൽ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.
1966ൽ ഫൗളിന്റെ പേരിൽ അർജന്റീന ക്യാപ്ടൻ അന്റോണിയോ റാറ്റിനെ പുറത്താക്കിയതും 1986 ൽ മറഡോണയുടെ ഹാൻഡ് ഒഫ് ഗോഡ് ഗോളും നൂറ്റാണ്ടിന്റെ ഗോളും 1998 ബെക്കാമിന് കിട്ടിയ ചുവപ്പുകാർഡുമൊക്കെ വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
