ടെഹ്‌റാൻ: അമേരിക്കയിൽ നടന്ന ലോകകപ്പിന്റെ നോക്കൗട്ടിൽ നിന്ന് തലനാരിഴയ്ക്ക് പുറത്തായ ഇറാൻ ഫുട്ബാൾ ടീമിന്റെ കോച്ച് അമീർ ഗലനോയ്‌യുടെ കരാർ അടുത്തവർഷം നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പുവരെ നീട്ടി നൽകി.
ലോകകപ്പ് ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് ടീമുകളോടെല്ലാം സമനില വഴങ്ങി മൂന്ന് പോയിന്റ് നേടിയ ഇറാൻ മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും നോക്കൗട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവസാനനിമിഷംവരെയും.
എന്നാൽ അവസാനമത്സരത്തിൽ അൾജീരിയ ഓസ്ട്രിയയോട് സമനില പിടിച്ചതോടെ ഇറാൻ പുറത്താവുകയായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ലോകകപ്പിൽ കളിക്കുന്നകാര്യം തന്നെ സംശയത്തിലായിരുന്നു. തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ വഴങ്ങിയില്ല.
ഒടുവിൽ മെക്‌സിക്കോയിൽ ക്യാമ്പ് ചെയ്ത് മത്സരങ്ങൾക്ക് അമേരിക്കയിലേക്ക് മണിക്കൂറുകളോളം യാത്രചെയ്ത്, കളി കഴിഞ്ഞ് അപ്പോൾതന്നെ മടങ്ങുകയായിരുന്നു ഇറാൻ. ഇത് ടീമിന്റെ പ്രകടനത്തെ ഏറെബാധിച്ചെന്ന് കോച്ച് പരാതിപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
