സഞ്ജു സാംസണ് പൂർണ പിന്തുണയുമായി സ്റ്റീഫൻ ഫ്‌ളെമിംഗ്

APRIL 6, 2026, 8:26 AM

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വഴങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ, ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസണ് പൂർണ്ണ പിന്തുണയുമായി പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗ് രംഗത്തെത്തി.

രാജസ്ഥാൻ റോയൽസിൽ നിന്ന് വലിയ ട്രേഡിലൂടെ ടീമിലെത്തിയ സഞ്ജുവിന് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമാണെന്നും അദ്ദേഹത്തിന് വേണ്ട എല്ലാ ആത്മവിശ്വാസവും ടീം നൽകുമെന്നും ഫ്‌ളെമിംഗ് വ്യക്തമാക്കി.

വർഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയിൽ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും ഇണങ്ങിച്ചേരാൻ പ്രയാസമുണ്ടാകുമെന്ന് ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി. രവീന്ദ്ര ജഡേജയെയും സാം കറനെയും പോലുള്ള പ്രമുഖ താരങ്ങളെ വിട്ടുനൽകിയാണ് സി.എസ്.കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ടീമിൽ ഒട്ടേറെ മാറ്റങ്ങൾ വന്നതിനാൽ ഇതൊരു സെറ്റിൽഡ് സൈഡ് ആണെന്ന് പറയാനാകില്ലെന്നും സഞ്ജു വൈകാതെ തന്നെ തന്റെ സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചെത്തുമെന്നും പരിശീലകൻ പ്രത്യാശ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam