രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

APRIL 6, 2026, 4:02 AM

ഐ.പി.എല്ലിൽ ചരിത്രം തിരുത്തി റോയൽ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്ലി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് കോഹ്ലി റെക്കോർഡ് സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർ.സി.ബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ കോഹ്ലി 18 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 28 റൺസെടുത്താണ് പുറത്തായത്. അൻഷുൽ കാംബോജാണ് കോഹ്ലിയെ മടക്കിയത്.

ചെന്നൈയ്‌ക്കെതിരെ വലിയൊരു സ്‌കോറിലേക്കുയരാൻ സാധിച്ചില്ലെങ്കിലും ചരിത്രനേട്ടത്തിലെത്താൻ കോഹ്ലിക്ക് സാധിച്ചു. ഐ.പി.എല്ലിൽ ഒരു ടീമിനെതിരെ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി വീണ്ടും സ്വന്തം പേരിലെഴുതിച്ചേർത്തത്. സി.എസ്.കെയ്‌ക്കെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചരിത്രനേട്ടത്തിലെത്താൻ മുൻ ആർ.സി.ബി ക്യാപ്റ്റന് വെറും 14 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ചിന്നസ്വാമിയിൽ 28 റൺസ് അടിച്ചെടുത്തതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മാത്രം കോഹ്ലിയുടെ സമ്പാദ്യം 1174 റൺസായി ഉയർന്നു.

നേരത്തെ ഈ റെക്കോഡിൽ രോഹിത് ശർമയായിരുന്നു തലപ്പത്ത്. ഈ സീസണിൽ മുംബൈയുടെ ആദ്യ മത്സരത്തിലാണ് രോഹിത് എലൈറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഫിഫ്റ്റി അടിച്ച രോഹിത്തിന്റെ സമ്പാദ്യം 1161 റൺസിലെത്തിയിരുന്നു. അന്ന് വിരാടിനെ മറികടന്നായിരുന്നു 38കാരന്റെ നേട്ടം. ഇപ്പോൾ അത് പഴങ്കഥയാക്കിയാണ് കിംഗ് കോഹ്ലി സിംഹാസനം തിരിച്ച് പിടിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam