അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്‌സലോണ

APRIL 6, 2026, 3:58 AM

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയ ബാഴ്‌സലോണ ഏഴ് പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിട്ടിൽ ഗ്വിലിയാനോ സിമിയോണിയിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. 42-ാം മിനിട്ടിൽ മാർക്കസ് റാഷ്‌ഫോഡ് ബാഴ്‌സയ്ക്ക് സമനിലയേകി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നിക്കോളാസ് ഗോൺസാലസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അത്‌ലറ്റിക്കോ 10 പേരായി ചുരുങ്ങി. 87-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ വിജയഗോളടിച്ചത്.

ഈ വിജയത്തോടെ ബാഴ്‌സയ്ക്ക് 30 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 69 പോയിന്റാണുള്ളത്. 58 പോയിന്റുള്ള വിയ്യാറയലാണ് മൂന്നാമത്. 58 പോയിന്റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam