റെക്കോർഡുകളുടെ രാജകുമാരി അലീസ ഹീലി വിരമിക്കുന്നു

JANUARY 13, 2026, 2:54 AM

വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. എട്ട് ലോകകപ്പുകൾ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയയുടെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു ഹീലി.

35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്‌ട്രേലിയക്കായി കളിച്ചു. വിവിധ ഫോർമാറ്റുകളിലായി 300ലേറെ മത്സരങ്ങൾ കളിച്ച അലീസ ഹീലി 7000ൽ അധികം റൺസും വിക്കറ്റിന് പിന്നിൽ 275 പുറത്താകലുകളിലും പങ്കാളിയായി. 2022ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 170 റൺസടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ച് ഹീലി റെക്കോർഡിട്ടിരുന്നു. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താകലുകളിൽ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ(148*)ഹീലിയുടെ പേരിലാണ്.

ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് മുമ്പെ വിരമിക്കാൻ തയ്യാറായിരുന്നുവെന്നും ഹീലി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

vachakam
vachakam
vachakam

2023ൽ മെഗ് ലാനിങിന്റെ പിൻഗാമിയായാണ് അലീസ ഹീലി ഓസീസ് ടീമിന്റെ ക്യാപ്ടനായത്. ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ഹീലി അവസാനമായി ഇന്ത്യക്കായി കളിക്കുക. ഓസ്‌ട്രേലിയൻ പുരുഷ ടീം അംഗം മിച്ചൽ സ്റ്റാർക് ആണ് ഹിലിയുടെ ഭർത്താവ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam