ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരത്തിനില്ല. അര നൂറ്റാണ്ടിലധികമായി പി ജെ ജോസഫ് മത്സരിച്ച മണ്ഡലമാണ് തൊടുപുഴ.
1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി ജെ ജോസഫാണ് മത്സരിച്ചത്.
ഒരു തലമുറ മാറ്റത്തിന് തുടക്കം കുറിച്ച് പിജെ ജോസഫിന് പകരം മകന്‍ അപു ജോസഫ് മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു.
പി ജെ ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
