വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെ തകർത്ത് സൗരാഷ്ട്ര സെമിയിലെത്തി. സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് ഓപ്പണർ അഭിഷേക് ഗോസ്വാമിയുടെയും(88) സമീർ റിസ്‌വിയുടെയും(88*) അർധസെഞ്ചുറി കരുത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു.
ക്യാപ്ടൻ റിങ്കു സിംഗ് (13) നിരാശപ്പെടുത്തിയപ്പോൾ പ്രിയം ഗാർഗും (35) യുപിക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോമിലായിരുന്ന റിങ്കുവിന് പക്ഷെ ക്വാർട്ടറിൽ മികവ് കാട്ടാനാവാഞ്ഞത് തിരിച്ചടിയായി. വിജയ് ഹസാരെയിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 136 റൺസ് ശരാശരിയിലും 145 പ്രഹരശേഷിയിലും റിങ്കു 406 റൺസടിച്ചിരുന്നു.
ഹൈദരാബാദിനെതിരെ 48 പന്തിൽ 67, ചണ്ഡീഗഡിനെതിരെ 60 പന്തിൽ 106*, ബറോഡക്കെതിരെ 67 പന്തിൽ 63, ആസമിനെതിരെ 15 പന്തിൽ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തിൽ 41, വിദർഭക്കെതിരെ 30 പന്തിൽ 57, ബംഗാളിനെതിരെ 26 പന്തിൽ 37* എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളിലെ റിങ്കുവിന്റെ പ്രകടനം.
മിന്നും ഫോമിലായിരുന്ന ധ്രുവ് ജുറെൽ പരിക്കേറ്റ റിഷഭ് പന്തിന്റെ പകരക്കാരനായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നതും യുപിക്ക് വലിയ നഷ്ടമായി. സൗരാഷ്ട്രക്കായി ചേതൻ സക്കരിയ മൂന്ന് വിക്കറ്റെടുത്തപ്പോൾ അനുകൂർ പൻവാറും പ്രേരക് മങ്കാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 40 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തുനിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തി.
സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ഹർവിക് ദേശായിയുടെയും അർധസെഞ്ചുറി നേടിയ പ്രേരക് മങ്കാദിന്റെയും(67) ചിരാഗ് ജാനിയുടെയും(31 പന്തിൽ 40*) മികവിലാണ് സൗരാഷ്ട്ര തിരിച്ചടിച്ചത്. വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ വിജെഡി നിയമപ്രകാരം 17 റൺസ് മുന്നിലായിരുന്നു സൗരാഷ്ട്ര. ഇതോടെയാണ് സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
