ഏകദിനത്തിൽ രോഹിത് ശർമ്മയേക്കാൾ കോഹ്‌ലി ഒരു പടി മുന്നില്‍; മുഹമ്മദ് കൈഫ്

JANUARY 14, 2026, 3:22 AM

ഏകദിനത്തിൽ രോഹിത് ശർമ്മയേക്കാൾ മുന്നിലാണ് വിരാട് കോഹ്‌ലിയെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 'കോലി തുടക്കം മുതല്‍ തന്നെ കളി മാറ്റുന്നു. 30 അല്ലെങ്കില്‍ 40 റണ്‍സ് നേടുമ്പോള്‍ തന്നെ അദ്ദേഹം അവസാനം വരെ കളിക്കുമെന്ന് നമുക്ക് തോന്നും.

കോലി അത്തരത്തില്‍ സാധിക്കുകയും ചെയ്യും. അദ്ദേഹത്തിന് മത്സരം ജയിപ്പിക്കാനും സ്ഥിരതയോടെ കളിക്കാനും സാധിക്കുന്നു. അതുകൊണ്ടാണ് ഏകദിന ക്രിക്കറ്റില്‍ കോലി എപ്പോഴും രോഹിത് ശര്‍മ്മയേക്കാള്‍ മുന്നിലായിരിക്കുന്നത്.'' കൈഫ് പറഞ്ഞു.

കോലി സ്ഥിരമായി റണ്‍സ് നേടുകയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും ചെയ്യുന്നു. ആദ്യ ഏകദിനത്തില്‍ കോലി പുറത്തായപ്പോള്‍ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. തെറ്റായ ഷോട്ട് ആണ് കളിച്ചതെന്ന് വ്യക്തമായി കരുതി അദ്ദേഹം തലയാട്ടുകയായിരുന്നു.'' കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

vachakam
vachakam
vachakam

ഏകദിനത്തില്‍ മാത്രം കോലിയുടെ അക്കൗണ്ടില്‍ 53 സെഞ്ചുറികളാണുള്ളത്. 90 കളില്‍ എട്ട് തവണ കോലി പുറത്തായി. കൈല്‍ ജാമിസണിന്റെ പന്തില്‍ മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്താവുന്നത്.

മറുവശത്ത്, രോഹിത് തന്റെ ഏകദിന കരിയറില്‍ 94 തവണ അമ്പതോ അതിലധികമോ സ്‌കോറുകള്‍ നേടിയിട്ടുണ്ട്. അതില്‍ 33 എണ്ണം സെഞ്ച്വറികള്‍ ആക്കി മാറ്റുകയും ചെയ്തു. 2027 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ രോഹിതും കോലിയും തങ്ങളുടെ കരിയറിലെ അവസാന ഘട്ടത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam