വീണ്ടും വിവാദ പരാമർശവുമായി നെയ്മർ

APRIL 5, 2026, 5:07 AM

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തിൽ. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് നെയ്മറെ ഇപ്പോൾ വെട്ടിലാക്കിയത്. ബ്രസീലിയൻ ലീഗിൽ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മൽസരത്തിൽ നെയ്മറിന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. മൽസരശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു സൂപ്പർ താരത്തിന്റെ വിവാദ പരാമർശം.

മൽസരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സാന്റോസ് വിജയിച്ചെങ്കിലും കളിക്കിടെ ലഭിച്ച യെല്ലോ കാർഡിൽ നെയ്മർ അസംതൃപ്തനായിരുന്നു. അടുത്ത മൽസരം നെയ്മറിന് നഷ്ടപ്പെടുമെന്ന നിരാശയിലായിരുന്നു നെയ്മർ. തുടർന്നാണ് മൽസരശേഷം ചാനൽ ക്യാമറകൾക്ക് മുമ്പിൽ സംസാരിക്കവേ മൽസരം നിയന്ത്രിച്ച റഫറി സാവിയോ പെരേര സമ്പായോയെ താരം വിമർശിച്ചതും 'ഷിക്കോ' എന്ന വിവാദ പദപ്രയോഗം നടത്തിയതും.

'റഫറി എഴുന്നേറ്റത് 'ഷിക്കോ' പോലെയാണ്, ഇതുപോലെ മാനസികാവസ്ഥയിലാണ് അദ്ദേഹം കളിക്കളത്തിൽ എത്തിയത്, എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയൻ സംസാരഭാഷയിൽ സ്ത്രീകൾക്ക് ആർത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് 'എസ്റ്റാർ ഡി ഷിക്കോ'. റഫറി യുക്തിക്ക് നിരക്കാത്തതായി പെരുമാറുന്നത് അയാൾക്ക് ആർത്തവമായതുകൊണ്ടാണെന്ന അർത്ഥത്തിലായിരുന്നു നെയ്മർ 'ഷിക്കോ' എന്ന വാക്ക് ഉപയോഗിച്ചത്.

vachakam
vachakam
vachakam

ഈ സംഭവം ഫുട്‌ബോൾ ലോകത്ത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. സൂപ്പർ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് ബ്രസീലിൽ ഉയർന്നിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നെയ്മർ ജൂനിയറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam