റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ

APRIL 5, 2026, 8:19 AM

സൗദി പ്രോ ലീഗിൽ വിജയകുതിപ്പ് തുടർന്ന് അൽ നസർ. അൽ നജമയ്‌ക്കെതിരായ മൽസരത്തിൽ 5-2ന്റെ ജയമാണ് അൽ നസർ നേടിയത്.

പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനായി ഇരട്ട ഗോളുകൾ നേടി. അൽ നസറിന്റെ തുടർച്ചയായ 13-ാം ജയമാണ്. ലീഗിൽ അൽ നസർ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ ആറ് പോയിന്റ് വ്യത്യാസത്തിലാണ് അൽ നസർ.

പരിക്കിനെ തുടർന്ന് മെക്‌സിക്കോ, അമേരിക്ക എന്നിവർക്കെതിരായ പോർച്ചുഗലിന്റെ സൗഹൃദമൽസരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam