ഹാളണ്ടിന്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് സെമിഫൈനലിൽ

APRIL 5, 2026, 8:20 AM

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എർലിങ് ഹാളണ്ടിന്റെ ഹാട്രിക് ഗോളാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ എട്ടാം എഫ്.എ കപ്പ് സെമി പ്രവേശനമാണിത്.

സീസണിലെ തന്റെ ആദ്യ ഹാട്രിക്കുമായി ഹാളണ്ട് നിറഞ്ഞാടിയപ്പോൾ ലിവർപൂൾ പ്രതിരോധം തകർന്നു. 39, 47, 57 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. നാലാം ഗോൾ സെമെന്യോ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹാളണ്ട് ഗോൾവേട്ട തുടങ്ങിയത്. സിറ്റി ജേഴ്‌സിയിൽ ഹാളണ്ടിന്റെ പന്ത്രണ്ടാം ഹാട്രിക്കാണിത്.

ലിവർപൂളിന്റെ ആശ്വാസ ഗോളിനായുള്ള ശ്രമങ്ങളും സിറ്റി ഗോൾകീപ്പർ ജയിംസ് ട്രാഫോർഡിന് മുന്നിൽ വിഫലമായി. മുഹമ്മദ് സലാഹ് എടുത്ത പെനാൽറ്റി സിറ്റിയുടെ ഗോൾകീപ്പർ ജയിംസ് ട്രാഫോർഡ് തടഞ്ഞിട്ടു. ഇന്ന് മറ്റൊരു ക്വാർട്ടർ ഫൈനലിൽ ചെൽസി പോർട്ട് വെയ്‌ലിനെ നേരിടും. നാളെ ആഴ്‌സണൽ സൗത്താംപ്റ്റനെയും വെസ്റ്റ് ഹാം ലീഡ്‌സിനെയും നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam