ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഒന്നാമതെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു കോലി. ഈ പ്രകടനം തന്നെയാണ് കോലിയെ ഒന്നാമതെച്ചത്. കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ്.
തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത് ഇത് 11-ാം തവണയാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നിങ്ങനെ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.
ഒക്ടോബറില്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു കോലി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി അമ്പത് റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, അഞ്ച് മത്സരങ്ങളില്‍ നിന്ന് 469 റണ്‍സ് നേടിയിട്ടുണ്ട്.
രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. 785 റേറ്റിംഗുമാണ് കോലിക്കുള്ളത്. 775 റേറ്റാണ് രോഹിത്. 2013 ഒക്ടോബറിലാണ് കോലി ആദ്യമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ നിലവില്‍ അദ്ദേഹം പത്താം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
