രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. ഒരു മത്സരം ബാക്കി നിൽക്കെ ജയിച്ചാൽ പരമ്പര ഉറപ്പിക്കാനാകുമെന്നതിനാൽ മെൻ ഇൻ ബ്ലൂവിന് ഇത് നിർണായക മത്സരമായിരിക്കും. രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ആശ്രയിച്ചിരിക്കും ഇത്. രണ്ട് താരങ്ങളും ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഉടക്കിലായിരുന്നുവെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു . ഇപ്പോൾ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് ഇവരുടെ ബന്ധത്തെക്കുറിച്ച് ഡ്രസ്സിംഗ് റൂമിൽ നിന്ന് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
രണ്ടാം ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച സിതാൻഷു കൊട്ടക്, വിരാട് കോഹ്ലിയും രോഹിത് ശർമ്മയും 2027 ലെ ഏകദിന ലോകകപ്പ് കളിക്കാൻ തീർച്ചയായും പദ്ധതിയിടുന്നുണ്ടെന്നും, അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള പദ്ധതികളെക്കുറിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും ഡ്രസ്സിംഗ് റൂമിലെ മറ്റ് കളിക്കാരുമായും ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അവർ തീർച്ചയായും പദ്ധതികൾ ആസൂത്രണം ചെയ്യും. ഇന്ത്യ എല്ലായിടത്തും ജയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അവരുടെ അനുഭവപരിചയം കൊണ്ട്, അവർക്ക് മറ്റ് കളിക്കാരുമായി ധാരാളം ആശയങ്ങൾ പങ്കിടാൻ കഴിയും, അവർ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഏകദിന ഫോർമാറ്റ്, ഞങ്ങളുടെ മത്സരങ്ങൾ, ദക്ഷിണാഫ്രിക്കയ്‌ക്കായുള്ള ഞങ്ങളുടെ പദ്ധതികൾ എന്നിവയെക്കുറിച്ച് അവർ ഗൗതമുമായി ചർച്ച ചെയ്യുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും തമ്മിലുള്ള ഉടക്കിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ ചർച്ചകളും താൻ കാണാറുണ്ട്. മിക്കപ്പോഴും ഞാൻ അവിടെ ഉണ്ടാകും. അവർ സംസാരിക്കുന്നത് ഞാൻ എപ്പോഴും കാണാറുണ്ട്. തീർച്ചയായും, സോഷ്യൽ മീഡിയയിൽ കാണുന്നതിലുപരി കൂടുതലും പോസറ്റീവ് ആയ കാര്യങ്ങൾ ആണ് ഞാൻ കാണാറുള്ളത് - കൊട്ടക് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
