ക‌ർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ച് അപകടം; 10 പേർ പൊള്ളലേറ്റ് മരിച്ചു 

DECEMBER 25, 2025, 12:59 AM

ബെംഗളൂരു: ക‌ർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കർണാടകയിലെ ചിത്രദുർ​ഗ ജില്ലയിലെ ​ഗോ‍ർലത്തിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്. 

ദേശീയപാത 48ലാണ് അപകടമുണ്ടായത്. ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർ​ഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam