മുംബൈ: ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ വിജയിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ സജ്ജന്‍ ജിന്‍ഡാല്‍. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും രാജ്യത്ത് ചെയ്യാന്‍ കഴിയുന്നത് മസ്‌കിന് സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവി വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ രാജ്യത്തെക്കുള്ള പ്രവേശനത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ടാറ്റയുടെയും മഹീന്ദ്രയുടെയും മുന്‍തൂക്കത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.
''മസ്‌ക് വളരെ മിടുക്കനാണെങ്കിലും, അദ്ദേഹത്തിന് ഇന്ത്യയില്‍ വിജയിക്കാനാവില്ല,'' ഏണസ്റ്റ് & യംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.
''ഇലോണ്‍ മസ്‌ക് ഇവിടെയില്ല. അദ്ദേഹം യുഎസിലാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ ഇവിടെയുണ്ട്. മഹീന്ദ്രയ്ക്ക് ചെയ്യാന്‍ കഴിയുന്നത്, ടാറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നത് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല - അത് സാധ്യമല്ല. ട്രംപിന്റെ നിഴലില്‍, യുഎസില്‍ അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയും. അദ്ദേഹം ഗംഭീരമായൊരു മിടുക്കനാണ്, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. അദ്ദേഹം ഒരു മഹാനാണ്,' ജിന്‍ഡാല്‍ പറഞ്ഞു.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്ല പ്രതിമാസം 35 ലക്ഷം രൂപ ചെലവില്‍ തങ്ങളുടെ ആദ്യ ഷോറൂമിനുള്ള സ്‌പേസ് വാടകയ്‌ക്കെടുത്തിരുന്നു. ഡെല്‍ഹിയിലും ടെസ്ല തങ്ങളുടെ ഷോറൂം ആരംഭിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്