തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവിലക്ക് ഇന്ന് ഇടിവ്. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി.
ഒരു ഗ്രാമിന് 65 വച്ചാണ് കുറഞ്ഞത്.ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില 11,470 രൂപയായും കുറഞ്ഞിട്ടുണ്ട്.
ഈ മാസം 13 നാണ് പൊന്ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില.നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായി കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
